ഐ.പി.എല്‍ താരലേലത്തില്‍ മലയാളി താരം അബ്ദുല്‍ ബാസിത്തിനെ രാജസ്ഥാന്‍ റോയല്‍സ് അടിസ്ഥാന വിലയായ 20 ലക്ഷത്തിന് സ്വന്തമാക്കി. ഓള്‍ റൗണ്ടറായ ബാസിത് എറണാകുളം നെട്ടൂര്‍ സ്വദേശിയാണ്. മൂന്ന് മലയാളി താരങ്ങളേയാണ് ലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കിയത്.
മലയാളി ബാറ്ററായ വിഷ്ണു വിനോദിനെയും ബോളര്‍ കെ.എം ആസിഫിനേയും മുംബൈ ഇന്ത്യന്‍സ് നേരത്തെ സ്വന്തമാക്കിയിരുന്നു. ഇരുവരെയും അടിസ്ഥാന വിലയായ 20 ലക്ഷത്തിന് തന്നെയാണ് മുംബൈ ടീമിലെത്തിച്ചത്. മുമ്ബ് ഡല്‍ഹി ക്യാപിറ്റല്‍സിനായും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും വിഷ്ണു വിനോദ് പാഡ് കെട്ടിയിട്ടുണ്ട്. എന്നാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താരങ്ങളായ അസ്ഹറുദ്ദീനെയും,കെഎം ആസിഫിനെയും റോഹന്‍ കുന്നുമ്മലിനെയും ലേലത്തില്‍ ആരും വാങ്ങിയില്ല.
പത്ത് മലയാളി താരങ്ങളാണ് താരലേലത്തിന് രജിസ്റ്റര്‍ചെയ്തിരുന്നത്. ബാറ്റര്‍മാരായ സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്,ഷോണ്‍ റോജര്‍ പി.എ അബ്ദുല്‍ ബാസിത് എന്നിവരും ബൗളര്‍മാരായ കെ.എം ആസിഫ് ബേസില്‍ തമ്ബി എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍ എന്നിവരുമാണ് ലേലത്തിനുണ്ടായിരുന്നത്.

