സോളാർ പീഡന കേസ്; കെ സി വേണുഗോപാലിനും സിബിഐയുടെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനും സിബിഐയുടെ ക്ലീൻ ചിറ്റ്. സോളാർ പീഡന കേസിലാണ് വേണുഗോപാലിന് ക്ലീൻ ചിറ്റ് ലഭിച്ചത്. സോളാർ പീഡന കെ സി വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്ന് സിബിഐ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്.

കെ സി വേണുഗോപാൽ തന്നെ എ പി അനിൽകുമാറിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരി ആരോപിച്ചിരുന്നത്. വേണുഗോപാൽ പീഡിപ്പിക്കുന്നത് ഒരു സാക്ഷി ചിത്രീകരിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാൽ, ഇത് വ്യാജമാണെന്ന് സിബിഐ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പീഡനസമയത്ത് ധരിച്ചതായി പറയുന്ന രണ്ട് സാരികളും പരാതിക്കാരി ഹാജരാക്കിയിരുന്നു. ഇതിൽ ശാസ്ത്രീയ പരിശോധനയും പരാതിക്കാരി നടത്തിയിരുന്നു.

സോളാർ പീഡന കേസിൽ സിബിഐ ക്ലീൻ ചിറ്റ് നൽകുന്ന നാലാമത്തെ നേതാവാണ് കെ സി വേണുഗോപാൽ. ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവർക്ക് കേസിൽ നേരത്തെ സിബിഐ ക്ലീൻചിറ്റ് നൽകിയത്.