കൊടും കുറ്റവാളി ചാള്‍സ് ശോഭരാജിന് ജയില്‍ മോചനം

കഠ്മണ്ഡു: രാജ്യാന്തര കുറ്റവാളി ചാള്‍സ് ശോഭരാജിന് നേപ്പാള്‍ ജയിലില്‍ നിന്നും മോചനം. ജയില്‍ മോചിതനായി 15 ദിവസത്തിനുള്ളില്‍ ശോഭരാജിനെ നാടുകടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. അതിനാല്‍, നേപ്പാള്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്‌മെന്റിലേക്കു മാറ്റിയ ചാള്‍സിനെ ഉടന്‍ തന്നെ ഫ്രാന്‍സിലേക്കു കൊണ്ടുപോകും.

അമേരിക്കന്‍ സഞ്ചാരികളുടെ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2003 മുതല്‍ കഠ്മണ്ഡു സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് ശോഭരാജ്. നേപ്പാളില്‍ 75 വയസ്സ് പിന്നിട്ട തടവുകാര്‍ക്ക് ശിക്ഷയുടെ കാലാവധിയുടെ 75% പൂര്‍ത്തിയായാല്‍ മോചനത്തിന് വ്യവസ്ഥയുണ്ട്.

അതേസമയം, 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാള്‍സിനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയുടെ തീരുമാനത്തെ ദീര്‍ഘകാലം ശോഭരാജിന്റെ കേസുകള്‍ നടത്തിയ അഭിഭാഷക ശകുന്തള ബിശ്വാസ് സ്വാഗതം ചെയ്തു. സര്‍ക്കാര്‍ തീരുമാനമെടുക്കാതിരുന്നതുമൂലം ശോഭരാജ് ബന്ദിയാക്കപ്പെട്ട സാഹചര്യമാണുണ്ടായതെന്നും ശകുന്തള വ്യക്തമാക്കി.