ബഫര്‍സോണ്‍: സര്‍ക്കാരിന് വീഴ്ച പറ്റി; ഇനിയെങ്കിലും സമയബന്ധിതമായി പ്രവര്‍ത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാനത്തെ ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ചകള്‍ പറ്റിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ വരുത്തിയ വീഴ്ചകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘സര്‍ക്കാര്‍ ഇനിയെങ്കിലും സമയബന്ധിതമായി പ്രവര്‍ത്തിക്കണം. അല്‍പം അലംഭാവം ഈ കാര്യത്തില്‍ വന്നു. അന്ന് ഈ ശുഷ്‌കാന്തി കാണിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെ വരില്ലായിരുന്നു. ഫലപ്രദമായ നടപടികളാണ് വേണ്ടത്. നമ്മുടെ ഉത്തരവാദിത്തം സുപ്രീംകോടതിയെ ജനവാസ കേന്ദ്രങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുക എന്നതാണ്’- അദ്ദേഹം ചൂണ്ടിക്കാട്ടി.