ചെമ്പരത്തി ചായയ്ക്ക് ഇത്രയേറെ ഗുണങ്ങളോ………..

ചെമ്പരത്തി ചായയെ കുറിച്ച് കേട്ടിട്ടുണ്ടോ. ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ചെമ്പരത്തി ചായ. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും രോഗസാധ്യതകളെ ഒരു പരിധിവരെ അകറ്റി നിർത്താനും ചെമ്പരത്തി ചായ കുടിക്കുന്നത് നല്ലതാണ്. ചെമ്പരത്തി ചായയിലെ സത്തകളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളെല്ലാം ശരീരത്തിലെ എൻസൈമുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും.

ശരീരത്തിലെ ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുകയും കാലക്രമേണ അതിനെ ദുർബലമാക്കി മാറ്റാനും സാധ്യതയുണ്ട്. എന്നാൽ, ചെമ്പരത്തി ചായ കുടിക്കുന്നതിലൂടെ രക്തസമ്മർദ്ദം കുറയും. രക്തത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ചെമ്പരത്തി ചായ നല്ലതാണ്. ചെമ്പരത്തി ചായ ശീലമാക്കുന്നത് വഴി ശരീരത്തിലെ നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎൽ വർദ്ധിക്കുകയും മോശം കൊളസ്‌ട്രോളായ എൽഡിഎൽ കുറയുകയും ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ചെമ്പരത്തി ചായ ശരീരഭാരം കുറയ്ക്കാനും അമിതവണ്ണത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുമെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. കരൾ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും അതിനെ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് ചെമ്പരത്തി ചായ. ഇതിലടങ്ങിയിരിക്കുന്ന സത്തകൾ ഉള്ളിലെത്തുന്നത് വഴി ലിവർ സ്റ്റീറ്റോസിസ് പോലുള്ള രോഗാവസ്ഥയെ പ്രതിരോധിക്കാൻ കഴിയുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.