ആരോഗ്യ സംരക്ഷണത്തിന് തുളസി വെള്ളം….

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് തുളസി വെള്ളം. ധാരാളം ആന്റിഓക്സിഡന്റുകൾ തുളസിയിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധസംവിധാന മെച്ചപ്പെടുത്താൻ തുളസി സഹായിക്കും. തുളസി വെള്ളം പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ജലദോഷം, ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കാൻ തുളസി വെള്ളത്തിന് കഴിവുണ്ട്.

പ്രമേഹത്തെ തടയാൻ തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് പാൻക്രിയാസ് പ്രവർത്തനങ്ങളെ സഹായിച്ച് ഇൻസുലിൻ പ്രവർത്തനം കൃത്യമായി നടക്കാനും സഹായിക്കും. പ്രമേഹമുള്ളവർ തുളസി വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കും.

ചർമത്തിന് തിളക്കം ലഭിക്കാനും രക്തജന്യ രോഗങ്ങൾ ഒഴിവാക്കാനും തുളസി സഹായിക്കുന്നു. കോർട്ടിസോൾ ഹോർമോണിന്റെ അളവ് നിലനിർത്താനും തുളസി വെള്ളം പ്രയോജനപ്രദമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തുളസി വെള്ളം കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും സമ്മർദ്ദരഹിതമായി തുടരാൻ സഹായിക്കുകയും ചെയ്യും. തുളസിയിൽ അടങ്ങിയിട്ടുള്ള യൂജിനോൾ എന്ന ഘടകം ഹൃദയാരോഗ്യത്തിന് സംരക്ഷിക്കും. ബിപി കുറയ്ക്കാനും തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്.