പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം; നടപടികള്‍ ലളിതമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 6 ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം അനുവദിക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇവിടെയുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജെയ്ന്‍, പാര്‍സി മതക്കാര്‍ പൗരത്വത്തിനായി നല്‍കുന്ന ഓണ്‍ലൈന്‍ അപേക്ഷയില്‍ കാലാവധി തീര്‍ന്ന പാസ്പോര്‍ട്ട്, വിസ എന്നിവ തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഈ രാജ്യങ്ങളില്‍ നിന്ന് നാടുകടത്തപ്പെട്ട് 2014 ഡിസംബര്‍ 31നു മുന്‍പ് പ്രവേശിച്ച 6 മതവിഭാഗത്തില്‍പെട്ടവര്‍ക്ക് ഇന്ത്യയില്‍ നിയമാനുസൃതമായി താമസിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് 2015 ലാണു കേന്ദ്രം പൗരത്വ നിയമം ഭേദഗതി ചെയ്തത്.

എന്നാല്‍, ഇതില്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ് മതാംഗങ്ങളെ മാത്രമാണു കാലാവധി തീര്‍ന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ ഇതുവരെ അനുവദിച്ചിരുന്നത്. ഇളവ് നല്‍കുന്നതോടെ, 3 രാജ്യങ്ങളില്‍ നിന്നുള്ള 6 മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്കും കാലാവധി തീര്‍ന്ന രേഖകള്‍ നല്‍കാം.