ആരോഗ്യാവസ്ഥ മോശമായാല്‍ പദവിയില്‍ നിന്ന് ഒഴിവാക്കണം; രാജിക്കത്തിനെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

തന്റെ രാജിക്കത്തിനെ കുറിച്ച് വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ആരോഗ്യാവസ്ഥ മോശമായാല്‍ മാര്‍പാപ്പ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് താനെഴുതിയ രാജിക്കത്തിനെ കുറിച്ച് ആദ്യമായാണ് മാര്‍പാപ്പ പരസ്യമായി വെളിപ്പെടുത്തല്‍ നടത്തുന്നത്. ശനിയാഴ്ചയായിരുന്നു മാര്‍പാപ്പയുടെ 86 ാം പിറന്നാള്‍ ആഘോഷം.

അതേസമയം, രാജി കത്ത് സ്റ്റേറ്റ് സെക്രട്ടറി ടാര്‍സിസിയോ ബെര്‍ട്ടോണിന് മാര്‍പാപ്പ കൈമാറി. 2013ലായിരുന്നു മാര്‍പാപ്പ ആ കത്തെഴുതിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വന്നാല്‍ മാര്‍പാപ്പ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

കാല്‍മുട്ടിനുള്ള അസുഖം കാരണം മാര്‍പാപ്പയ്ക്ക് നടക്കുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അദ്ദേഹം അടുത്തിടെയായി വീല്‍ചെയര്‍ ഉപയോഗിക്കുന്നുണ്ട്. അസുഖ കാരണം പല തവണ പരിപാടികള്‍ റദ്ദാക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.