മുംബൈ: മുംബൈ സ്വദേശിയുടെ പരാതിയില്‍ പത്താന്‍ സിനിമക്കെതിരെ പൊലീസ് കേസെടുത്തു. സഞ്ജയ് തിവാരിയുടെ പരാതിയിലാണ് മുംബൈ പൊലീസ് സിനിമയ്‌ക്കെതിരെ കേസെടുത്തത്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന് സഞ്ജയ് തിവാരി നല്‍കിയ പരാതിയില്‍ പറയുന്നു.
ചിത്രത്തിന്റെ പ്രദര്‍ശനം തടയണം എന്നാവശ്യപ്പെട്ട് ബീഹാര്‍ മുസഫര്‍ നഗര്‍ സി.ജെ.എം കോടതിയിലും ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. അഭിഭാഷകനായ സുധീര്‍ ഓജയാണ് മുസഫര്‍ നഗര്‍ കോടതിയില്‍ പരാതി നല്‍കിയിട്ടുള്ളത്. കേസ് ജനുവരി 3ന് പരിഗണിക്കും.
ഷാരൂഖ് ഖാന്‍ നായകനായ പഠാനിലെ ബേഷരം രംഗ് എന്ന ഗാനരംഗത്തിലെ ദീപിക പദുക്കോണിന്റെ കാവി വസ്ത്രത്തെചൊല്ലിയാണ് വിവാദം ഉടലെടുത്തത്. ഗാനംം ഹിന്ദുക്കളെ അവഹേളിക്കുന്നതും ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരാത്തതുമാണെന്ന് ആരോപിച്ച് നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിട്ടുള്ളത്.

