പ്രളയകാലത്തെ നടുക്കുന്ന നിമിഷങ്ങളെ ഓര്‍മ്മപ്പെടുത്തി 2018ന്റെ ടീസര്‍

2018-ലെ കേരളത്തിലെ പ്രളയകാലത്തെ നടുക്കുന്ന നിമിഷങ്ങളെ ഓര്‍മ്മപ്പെടുത്തി ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 2018. വമ്ബന്‍ താരനിരയിലെത്തുന്ന സിനിമ കേരളം കണ്ട മഹാപ്രളയത്തെ കൃത്രിമത്വം ഒട്ടുമില്ലാതെയാണ് പ്രേക്ഷകര്‍ക്ക് മുമ്ബിലെത്തിക്കുകയെന്ന് ടീസര്‍ വ്യക്തമാക്കുന്നു. മിന്നല്‍ മുരളിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച അതേ വിഎഫ്എക്സ് സംഘമാണ് 2018ലുമുള്ളതെന്ന് നിര്‍മ്മാതാവ് നേരത്തെ അറിയിച്ചിരുന്നു.

പ്രളയത്തെ അതിജീവിച്ച സംസ്ഥാനത്തിന്റെ കഥ പറയുമ്‌ബോള്‍ ദുരന്തത്തെ വ്യക്തമാക്കുന്ന നിരവധി പ്രതീകങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് ടീസറും പുറത്തിറക്കിയിരിക്കുന്നത്. മഴ മുന്നറിയിപ്പും, സര്‍ക്കാരിന്റെ ഇടപെടലും, നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനവും, സാധാരണക്കാരുടെ ദുരിതവും, രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികളും സൈന്യവും, മാദ്ധ്യമപ്രവര്‍ത്തകരുടെ നിര്‍ണായക സാന്നിധ്യവും, ജീവന്‍ മരണ പോരാട്ടവുമെല്ലാം വ്യക്തമാക്കുന്നതാണ് ടീസര്‍. പ്രളയത്തിന്റെ ഭയാനകതയും അതിജീവിച്ച മഹാദുരന്തവും തനിമ ചോരാതെ പ്രേക്ഷകര്‍ക്ക് മുമ്ബിലെത്തുമെന്നത് സുനിശ്ചിതം.