കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്ക് തിരിച്ചടി; വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവു നൽകണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്ക് തിരിച്ചടി. ഭൂമി ഇടപാട് കേസിൽ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവു നൽകണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ബുധനാഴ്ച്ച കാക്കനാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇളവു നൽകണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ജനുവരി രണ്ടാം വാരം കേസുകൾ റദ്ദാക്കണമെന്നതുൾപ്പെടെയുള്ള ഹർജികൾ കോടതി പരിഗണിക്കും.

എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അന്വേഷണം നേരിടുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 7 കേസുകളാണ് കർദിനാളിനെതിരെയുള്ളത്. കേസിന്റെ വിചാരണയ്ക്കു കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കർദിനാളിന്റെ ഹർജി നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും തള്ളിയിരുന്നു. നേരിട്ടു ഹാജരാകുന്നതിൽ കർദിനാളിന് ഇളവു നൽകാനാകില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ നടപടി.