ദോഹ: ലോകകപ്പ് സെമി പോരാട്ടങ്ങള്‍ നാളെ തുടങ്ങും. ആദ്യ പോരില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും. ഫ്രാന്‍സും മൊറോക്കോയും തമ്മിലാണ് രണ്ടാം സെമിഫൈനല്‍.
വൈകാരികമായി കൂടി മറുപടി നല്‍കാന്‍ തുടങ്ങിയ മെസ്സി ക്രൊയേഷ്യക്കെതിരെ കാത്തുവെച്ചിരിക്കുന്നത് എന്താകും എന്ന് കണ്ടറിയണം. എന്നാല്‍, മോഡ്രിച്ചിന് ചുറ്റും വലയം തീര്‍ത്ത് കളിക്കുന്ന ക്രൊയേഷ്യ ബ്രസീലിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്.
സെറ്റ് പീസ് അവരങ്ങള്‍ മുതലെടുക്കുന്ന ഉയരക്കൂടുതലുള്ള താരങ്ങള്‍ ക്രൊയേഷ്യന്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. കിരീടം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഫ്രഞ്ച് പട ഇംഗ്ലണ്ടിനെ മറികടന്നാണ് എത്തുന്നത്. മധ്യനിരയും മുന്നേറ്റ നിരയും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നു. അട്ടിമറികള്‍ക്കപ്പുറം ടീമെന്ന നിലയില്‍ കാട്ടുന്ന ഒത്തിണക്കമാണ് എതിരാളികളായ മൊറോക്കോയുടെ വിജയമന്ത്രം.ഗോള്‍ വഴങ്ങാന്‍ മടിക്കുന്ന മൊറോക്കന്‍ പ്രതിരോധപ്പട ഫ്രാന്‍സിന് വെല്ലുവിളിയാകും.

