കോഴിക്കോട്: കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആർഎസ്എസിന്റെ ബി ടീമാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയതലത്തിൽ കോൺഗ്രസ് എടുക്കുന്ന നിലപാടല്ല കേരളത്തിൽ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് മുദ്രാവാക്യം വിളിക്കുന്നവരായി കേരളത്തിലെ കോൺഗ്രസ് നേതൃത്വം മാറുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യുഡിഎഫിൽ മതനിരപേക്ഷ മനസ്സുളളവരൊന്നും തൃപ്തരല്ല. കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും അസംതൃപ്തർ ഇടതുപക്ഷത്തേക്ക് വരും. മൃദുഹിന്ദുത്വ സമീപനത്തിലും കോൺഗ്രസിന്റെ നിലപാടുകളിലും കോൺഗ്രസിലും ലീഗിലുമുള്ളവർക്ക് അസംതൃപ്തിയുണ്ട്. ഇവർ ഇടതുപക്ഷത്തേക്ക് വരുമെന്നം മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

