മുതിർന്നവരിൽ മാത്രമല്ല ചില കുട്ടികളിലും ഉയർന്ന കൊളസ്‌ട്രോൾ പ്രശനം കാണപ്പെടാറുണ്ട്. പാരമ്പര്യം, ഭക്ഷണക്രമം, അമിതവണ്ണം എന്നിവയാണ്. കുട്ടികളിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നതിനുള്ള മൂന്ന് പ്രധാനപ്പെട്ട കാരണങ്ങൾ. മിക്ക കേസുകളിലും, ഉയർന്ന കൊളസ്‌ട്രോൾ പ്രശ്‌നമുള്ള മാതാപിതാക്കളുടെ കുട്ടികളിലാണ് ഇത് കാണപ്പെടുന്നത്. ഉയർന്ന കൊളസ്‌ട്രോളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കുട്ടികളിലെ കൊളസ്‌ട്രോൾ ചികിത്സിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും സ്വീകരിക്കുക എന്നതാണ്.
കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 12 മാസം മുതൽ 2 വയസ്സ് വരെ പ്രായമുള്ള,അമിതവണ്ണമുള്ള, അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ, അല്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖങ്ങളോ ഉള്ള കുടുംബ ചരിത്രമുള്ള കുട്ടികൾക്ക് കൊഴുപ്പ് കുറഞ്ഞ പാൽ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു.
ദിവസവും വ്യായാമം ചെയ്താലും ഫലമില്ലെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം 8 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് മരുന്ന് നൽകാം. കുട്ടികൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകാൻ കഴിയുന്ന വൈവിധ്യമാർന്ന ഭക്ഷണം തിരഞ്ഞെടുക്കുക.

