ഭരണം പിടിക്കാം; ഒരുമിച്ചു നിന്നാല്‍ മൂന്നര വര്‍ഷം കഴിഞ്ഞ് കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ യുഡിഎഫിന് കഴിയുമെന്ന് കെ. മുരളീധരന്‍

ഒരുമിച്ചു നിന്നാല്‍ മൂന്നര വര്‍ഷം കഴിഞ്ഞ് കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ യുഡിഎഫിന് കഴിയുമെന്ന് വ്യക്തമാക്കി കെ. മുരളീധരന്‍ എം.പി രംഗത്ത്.

കെ. മുരളീധരന്റെ വാക്കുകള്‍

‘ഭരണം പിടിക്കാന്‍ കഴിയുമെന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. കോണ്‍ഗ്രസില്‍ എല്ലാ കാലത്തും ആശയപരമായ സംഘര്‍ഷം ഉണ്ടായിരുന്നു. അവശേഷിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാളെ രാഷ്ട്രീയകാര്യ സമിതിയോഗം ചേരുന്നുണ്ട്. കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗിനെ സിപിഐഎം മുന്നണിയില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ലീഗ് പരാമര്‍ശം വളരെ ഗൗരവത്തോടെയാണ് കാണേണ്ടത്. മുസ്ലിം ലീഗ് വര്‍ഗീയപ്പാര്‍ട്ടിയാണെന്ന് ആറ് മാസം മുന്‍പ് വരെ സിപിഎം പറഞ്ഞിരുന്നു. രാജ്യസഭയില്‍ ഏക സിവില്‍ കോഡ് ചര്‍ച്ചയില്‍ ആരൊക്കെ സംസാരിച്ചുവെന്നത് വ്യക്തമാണ്. ആമുഖ ഘട്ടത്തില്‍ തന്നെ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ അതിനെ വിമര്‍ശിച്ചു. വഹാബിന്റെ ഭാഗത്ത് നിന്ന് അങ്ങിനെയൊരു പരാമര്‍ശം വരാനുണ്ടായ സാഹചര്യം എനിക്കറിയില്ല. ഗവര്‍ണര്‍മാരുടെ ഊരുചുറ്റല്‍ സ്ഥിരം പരിപാടിയാണ്. കേരള ഗവര്‍ണര്‍ വര്‍ഷത്തില്‍ 150 ദിവസം സംസ്ഥാനത്തില്ല. ഗോവ ഗവര്‍ണര്‍ കേരളത്തില്‍ തന്നെയാണ്. എന്താണ് ഗവര്‍ണര്‍മാരുടെ ജോലി. ഇത് മുന്‍കാലങ്ങളിലില്ലാത്ത ചീത്ത കീഴ്വഴക്കമാണ്.’