ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കുത്തക തകർത്ത് ആംആദ്മി പാർട്ടിയുടെ മുന്നേറ്റം. തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ചരിത്ര വിജയത്തിലേക്ക് അടുക്കുകയാണ്. 134 സീറ്റിൽ ആദ്മി പാർട്ടിയാണ് മുന്നിട്ട് നിൽക്കുന്നത്.
ബിജെപിയ്ക്ക് 104 സീറ്റുകളിൽ ലീഡുണ്ട്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് തകർന്നടിയുന്ന കാഴ്ച്ചയാണ് കാണുന്നത്. 15 വർഷമായി ബിജെപിയാണ് മുനിസിപ്പൽ കോർപ്പറേഷനുകൾ ഭരിക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പിൽ ബിജെപി 181 വാർഡുകളിൽ വിജയം നേടിയിരുന്നു.
171 വരെ സീറ്റ് നേടി ആം ആദ്മി പാർട്ടി അട്ടിമറി വിജയം നേടുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. ആം ആദ്മി വിജയിക്കുമെന്നാണ് സൂചനകളാണ് 90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ പുറത്തു വരുന്നത്. ഫലം പ്രഖ്യാപനം നടത്തിയ 206 സീറ്റിൽ 119 ലും ആംആദ്മി പാർട്ടി ജയിച്ചു. 86 സീറ്റുകളിൽ ബിജെപി വിജയിച്ചു. ആറ് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.

