ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്ന ചാൻസലർ ബിൽ അവതരണത്തിന് അനുമതി നൽകി ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്ന ചാൻസലർ ബിൽ അവതരണത്തിന് അനുമതി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇംഗ്ലീഷ് പരിഭാഷയിൽ ഉള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകിയത്. ഇംഗ്ലീഷ് പരിഭാഷയിൽ ഉള്ള ബിൽ അവതരണത്തിന് ഗവർണറുടെ മുൻകൂർ അനുമതി ആവശ്യമാണ്. എട്ട് സർവ്വകലാശാല ചട്ടങ്ങൾ ഇംഗ്ലീഷിലാണ്. ബുധനാഴ്ച്ച ബിൽ നിയമസഭയിൽ അവതരിപ്പിക്കും.

ഡിസംബർ 13 ന് ബിൽ പാസാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. പതിഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനമാണ് നിലവിൽ നടക്കുന്നത്. 14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാൻ ഉള്ള ബില്ലുകൾ ആണ് ഈ സമ്മേളനത്തിന്റെ സവിശേഷത.