ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാത്തതിന്റെ പേരില്‍ കനത്ത പിഴ. മാച്ച് ഫീയുടെ 80 ശതമാനമാണ് പിഴ അടക്കേണ്ടത്.
നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കേണ്ട ഓവറുകള്‍ക്ക് നാലോവര്‍ കുറച്ചാണ് ഇന്ത്യ എറിഞ്ഞിരുന്നത്. പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴ. മത്സരത്തില്‍ ഓവര്‍ നിരക്ക് കുറഞ്ഞത് വീഴ്ചയായി സമ്മതിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പിഴയടക്കാമെന്ന് വ്യക്തമാക്കി. കുറ്റം സമ്മതിച്ചതിനാല്‍ ഹിയറിങിന് രോഹിത് ഹാജരാവേണ്ട.
ആദ്യ ഏകദിനത്തില്‍ ഒരു വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ മുന്നിലാണ്. ഇന്ത്യ ഉയര്‍ത്തിയ 187 എന്ന വിജയലക്ഷ്യം ഒരു വിക്കറ്റ് ശേഷിക്കെ കൈവരിക്കുകയായിരുന്നു. അവസാന വിക്കറ്റിലെ അസാമാന്യ പ്രകടനമാണ് ബംഗ്ലാദേശിന് ജയം നേടിക്കൊടുത്തത്. അടുത്ത മത്സരം ബുധനാഴ്ച ധാക്കയിലാണ്. രണ്ടാം ഏകദിനത്തില്‍ ജയിച്ച് പരമ്ബരയിലൊപ്പമെത്താനാണ് ഇന്ത്യയുടെ ശ്രമം.

