കൊളസ്‌ട്രോൾ കുറയ്ക്കാൻ തേങ്ങാപ്പാൽ……

ഒട്ടേറെ രോഗങ്ങൾക്കുള്ള പ്രതിവിധിയാണ് തേങ്ങാപ്പാൽ. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ അകറ്റി നല്ല കൊളസ്‌ട്രോൾ നിലനിർത്താൻ ഏറ്റവും മികച്ച ഒന്നാണ് തേങ്ങാപ്പാൽ.

ഹൃദ്രോഗം അകറ്റാൻ പോലും തേങ്ങാപ്പാലിന് കഴിവുണ്ടെന്ന് പറയപ്പെടുന്നു. രോഗ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള പോഷകഗുണങ്ങൾ തേങ്ങാപ്പാലിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ദിവസവും ഒരു ഗ്ലാസ് തേങ്ങാപ്പാൽ കുടിക്കുന്നത് ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രമേഹരോഗികൾ ദിവസവും തേങ്ങാപ്പാലിൽ ഉലുവയോ എള്ളോ ചേർത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. വിറ്റാമിൻ സി, കാത്സ്യം, ഫോസ്ഫറസ് എന്നിവ തേങ്ങാപ്പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലുകൾക്കും പല്ലുകൾക്കും ബലം കിട്ടാൻ തേങ്ങാപ്പാലിൽ അൽപം ഉലുവ ചേർത്ത് കഴിക്കാം.

എല്ലാവിധ രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണ് തേങ്ങാപ്പാൽ. കൊളസ്‌ട്രോൾ പോലും അകറ്റാനുള്ള കഴിവ് തേങ്ങാപ്പാലിനുണ്ട്. മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഏറ്റവും മികച്ച പാനീയമാണ് തേങ്ങാപ്പാലെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

തേങ്ങാപ്പാലിൽ വൈറ്റമിൻ സി, ലോറിക് ആസിഡ് എന്നിവ ധാരാളമുണ്ട്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തും.