വരുന്നു ‘മെയ്ഡ് ഇന്‍ കേരള’; ബ്രാന്‍ഡ് നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള എന്ന കേരള ബ്രാന്‍ഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ അറിയിച്ചു.

‘കേരള സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നു. ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുന്നതിനാണ് സര്‍ക്കാരിന്റെ ഈ പരിശ്രമം. പുതിയ സംരംഭങ്ങളെ നിലനിര്‍ത്തുന്നതിനായി താലൂക്ക് വിപണനമേള നടത്തും. ജനുവരിയില്‍ എറണാകുളത്ത് സംരംഭക സംഗമം നടത്തും’- മന്ത്രി വ്യക്തമാക്കി.