മലപ്പുറം: ശശി തരൂരിനെ പിന്തുണച്ചും കോണ്‍ഗ്രസിനുള്ളിലെ പോരിനെ തള്ളിയും മുസ്ലീം ലീഗ് എം.എല്‍.എമാരുടെ യോഗം. തരൂര്‍ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത് അലോസരപ്പെടുത്തുന്നതായും പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറം ലീഗ് ഓഫീസില്‍ ഇന്ന് ചേര്‍ന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ വിലയിരുത്തി.
അതേസമയം, കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതകള്‍ യു.ഡി.എഫിനെ ബാധിക്കുന്നുവെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ‘തരൂര്‍ വിഷയത്തില്‍ വിവാദങ്ങള്‍ അവസാനിച്ചു എന്നാണ് കരുതിയത്. എന്നാല്‍, കോട്ടയത്ത് വീണ്ടും വിവാദങ്ങള്‍ തുടരുകയാണ്. ഇങ്ങനെ മുന്നോട്ട് പോയാല്‍ ഭരണം ലഭിക്കാനുള്ള സാധ്യത കോണ്‍ഗ്രസ് ഇല്ലാതാക്കുകയാണ്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. ആവശ്യമെങ്കില്‍ മുസ്ലീം ലീഗ് ഇടപെടണം. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകേണ്ടത് യു.ഡി.എഫിന്റെ ആവശ്യമാണ്. അതിന് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നിട്ടിറങ്ങണം’- എം.എല്‍.എമാര്‍ അഭ്യര്‍ത്ഥിച്ചു.
പാണക്കാട് വച്ച് തരൂരിന് വലിയ സ്വീകരണം നല്‍കിയത് നേരത്തെ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

