നാഷണൽ കരിയർ സർവീസ് സെന്ററിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: നാഷണൽ കരിയർ സർവീസ് സെന്ററിൽ ഡെപ്യൂട്ടേഷൻ നിയമനം. വിഭിന്നശേഷിക്കാർക്ക് വേണ്ടിയുളള തിരുവനന്തപുരത്തെ നാഷണൽ കരിയർ സർവീസ് സെന്ററിൽ കരിയർ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) പേ ലെവൽ 5 തസ്തികയിലാണ് ഒഴിവുള്ളത്. 29,200 രൂപ മുതൽ 92,300 രൂപ വരെയാണ് ശമ്പള സ്‌കെയിൽ. ഒരു ഒഴിവിലേക്കാണ് നിയമനം.

സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, വിഭിന്നശേഷി പഠനം എന്നിവയിൽ അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും ബിരുദാനന്തര ബിരുദമുളള കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളിൽ സ്ഥിരജോലിക്കാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷക്കുന്നവർ 56 വയസ് കവിയാൻ പാടില്ല. വിഭിന്നശേഷി മേഖലയിൽ തൊഴിൽ, സോഷ്യൽ വർക്ക്, വൊക്കോഷണൽ ഗൈഡൻസ് എന്നിവയിൽ മൂന്നു വർഷത്തെ പരിചയം അഭിലഷണീയ യോഗ്യതയാണ്.

യോഗ്യരായവർ നിശ്ചിത പ്രൊഫോർമയിൽ 5 വർഷത്തെ അപാർ രേഖ, വിജിലൻസ് ക്ലിയറൻസ് എന്നിവ സഹിതം അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എംപ്ലോയിമെന്റ് നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റലി ഏബിൾഡ്, (ഗവ. ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് ലാബർ & എംപ്ലോയ്മെന്റ്, നാലാഞ്ചിറ, പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണം.കൂടുതൽ വിവരങ്ങൾക്ക് 0471-2531175/ 2530371 എന്ന നമ്പറിലോ vrctvm[at]nic[dot]in എന്ന ഇ മെയിലിലോ ബന്ധപ്പെടാം. 2022 ഡിസംബർ 12 നകമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.