വ്യക്തിയല്ല, പാര്‍ട്ടിയാണ് വലുത്; കോണ്‍ഗ്രസ് എല്ലാവര്‍ക്കും അവസരം നല്‍കുന്നുണ്ട്: ചെന്നിത്തല

ന്യൂഡല്‍ഹി: വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്ന് മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്ന് അഭിപ്രായപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

‘എല്ലാവരും പാര്‍ട്ടിയുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കണം. ഏത് നേതാവിനാണ് പാര്‍ട്ടിയില്‍ അവസരം കിട്ടാത്തത്? എല്ലാ നേതാക്കന്‍മാര്‍ക്കും ഈ പാര്‍ട്ടി അവസരങ്ങള്‍ കൊടുക്കാറുണ്ട്. അത് കുറഞ്ഞും കൂടിയും ഇരിക്കുമെന്ന വ്യത്യാസമേയുള്ളു. തരൂര്‍ മൂന്നുതവണ എംപിയായി, കേന്ദ്രമന്ത്രിയായി. പാര്‍ട്ടിയില്‍ എല്ലാ അവസരവും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എല്ലാവരും പാര്‍ട്ടിയുടെ നന്മയെ കരുതി പ്രവര്‍ത്തിക്കണം. വ്യക്തിയല്ല, പാര്‍ട്ടിയാണ് വലുത്. ഇക്കാര്യം എല്ലാവരും മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാകും’- അദ്ദേഹം ചൂണ്ടിക്കാട്ടി.