അന്‍പത് കോടിയോളം വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഉപയോക്താക്കളുടെ ഫോണ്‍ നമ്ബറുകള്‍ അടങ്ങിയ ഡാറ്റാബേസ് ഒരു ഹാക്കിംഗ് കമ്മ്യൂണിറ്റി ഫോറത്തില്‍ വില്പ്പനയ്ക്കെത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.
84 രാജ്യങ്ങളില്‍ നിന്നുള്ള വാട്സാപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് സൈബര്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഹാക്കിംഗ് സൈറ്റില്‍ യുഎസില്‍ നിന്നുള്ള 32 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈജിപ്ത്, ഇറ്റലി, ഫ്രാന്‍സ്, യുകെ, റഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങളും ഇതിലുള്‍പ്പെടുന്നു.
യുഎസ് ഡാറ്റകള്‍ 7,000 ഡോളറിനും യു കെയുടേതിന് 2,500 ഡോളര്‍ വിലവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെറ്റായുടെ ഉടമസ്ഥതയിലുള്ള ഒരു പ്ലാറ്റ്ഫോമില്‍ ഡാറ്റ ചോരുന്നത് ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ വര്‍ഷം, ഇന്ത്യയില്‍ നിന്നുള്ള ആറ് ദശലക്ഷം റെക്കോര്‍ഡുകള്‍ ഉള്‍പ്പടെ 500 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി ആരോപണമുയര്‍ന്നിരുന്നു.

