തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതികൾ സംസ്ഥാന സർക്കാർ പൂർണമായി മരവിപ്പിച്ചു. ഭൂമിയേറ്റെടുക്കാൻ നിർദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും സർക്കാർ മടക്കി വിളിച്ചു. പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് 205 ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇവരെയാണ് തിരികെ വിളിച്ചത്.
സിൽവർ ലൈനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ പിൻവാങ്ങുന്നുവെന്ന് വ്യക്തമാക്കി റവന്യു വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. സാമൂഹികാഘാത പഠനം തൽക്കാലം നടത്തേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചു. കേന്ദ്ര റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ച ശേഷം മതി മറ്റ് നടപടികളെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

