നിയമസഭയിലേക്ക് മത്സരിക്കാനില്ല; വീണ്ടും ലോക്‌സഭയിലേക്ക് തന്നെ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി കെ മുരളീധരൻ

തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വീണ്ടും ലോക്‌സഭയിലേക്ക് തന്നെ മത്സരിക്കുമെന്നാണ് മുരളീധരൻ വ്യക്തമാക്കിയത്.

കെ മുരളീധരൻ സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തുമെന്നും വട്ടിയൂർകാവിൽ സ്ഥാനാർത്ഥിയാവുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വത്തെ പോലും അമ്പരപ്പിച്ച് കെ മുരളീധരൻ ഇക്കാര്യം അറിയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിനെ കുറിച്ച് കോൺഗ്രസ്സ് നേതൃത്വം ഇതുവരെ ചിന്തിച്ച് തുടങ്ങിയിട്ടില്ല. എന്നാൽ, സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മുരളീധരന്റെ നടപടി കോൺഗ്രസിന് ഞെട്ടലുളവാക്കിയിരിക്കുകയാണ്.

അതേസമയം കെ മുരളീധരന്റെ പ്രഖ്യാപനത്തെ എം കെ രാഘവൻ സ്വാഗതം ചെയ്തു. രമേശ് ചെന്നിത്തല പാർലമെന്റിൽ മത്സരിക്കാനുണ്ടാകില്ലെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.