കൊച്ചി: കെടിയു താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണറോട് ചോദ്യങ്ങളുമായി ഹൈക്കോടതി.
സര്‍വകലാശാല വിസിയായി ഡോ. സിസ തോമസിന്റെ പേര് ആരാണ് നിര്‍ദേശിച്ചത്? മറ്റ് വിസിമാരോ പ്രോ വിസിമാരോ ഉണ്ടായിരുന്നില്ലേ? എങ്ങനെയാണ് സിസ തോമസിന്റെ പേരിലേക്കെത്തിയത്? സിസ തോമസിന്റെ സീനിയോരിറ്റി എത്രത്തോളമുണ്ട്? ഇതേ യോഗ്യതയുള്ള മറ്റാരെങ്കിലും ഉണ്ടായിരുന്നോ? നിയമനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ജസ്റ്റിസ് ദേവന് രാചമന്ദ്രന്റെ ചോദ്യങ്ങള്‍.
അതേസമയം, വിദ്യാര്‍ത്ഥികളുടെ ഭാവിയിലാണ് ആശങ്ക. ആരും കുട്ടികളെ പരിഗണിക്കുന്നില്ല, അവരുടെ ഭാവി വച്ച് പന്താടരുതെന്നും കോടതി വ്യക്തമാക്കി. 4000 സര്‍ട്ടിഫിക്കറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കാതെ കെടിയുവില്‍ മാത്രം കെട്ടിക്കിടക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

