കൊല്ലത്ത് സ്വകാര്യ സ്‌കൂളിലെ അധ്യാപകന്‍ പോക്സോ കേസില്‍ കസ്റ്റഡിയില്‍

കൊല്ലത്ത് കിഴക്കേക്കല്ലടയില്‍ സ്വകാര്യ സ്‌കൂളിലെ അധ്യാപകന്‍ പോക്സോ കേസില്‍ കസ്റ്റഡിയില്‍. പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ആദ്യം അധ്യാപകനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് അധ്യാപകനെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. പിന്നാലെ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ അധ്യാപകനെതിരെ പീഡന പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

സ്‌കൂള്‍ പ്രിന്‍സിപ്പലിന് ലഭിച്ച പരാതികള്‍, പ്രിന്‍സിപ്പല്‍ സിഡബ്ല്യുസിക്കും പൊലീസിനും കൈമാറുകയായിരുന്നു. സിഡബ്ല്യുസി അധികൃതരും സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി.