കോഴിക്കോട്: കോഴിക്കോട്ട് വേദി നിഷേധിച്ചതിനെക്കുറിച്ച് എം.കെ. രാഘവന് എംപി പാര്‍ട്ടിയോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശശി തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്ന ജനങ്ങള്‍ കേള്‍ക്കാനും വിഷയത്തെക്കുറിച്ച് സംസാരിക്കാനും എത്തി. ബാക്കിയൊക്കെ വേറെ ആള്ക്കാര് സംസാരിച്ചോട്ടെ. വിലക്കുമായി ബന്ധപ്പെട്ട് പാര്‍ട്ടിയോട് എം.കെ. രാഘവന് എം.പി. അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്’- അദ്ദേഹം വ്യക്തമാക്കി. വേദി നിഷേധിച്ചിട്ടും തനിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നുള്ളത് എല്ലാവരുടെയും ആവശ്യമാണെന്നും അത് പാര്‍ട്ടി വേദികളില്‍ പറയുമെന്നും എം.കെ. രാഘവന് എം.പി പറഞ്ഞു. ആരാണ് ഇതിന് പിന്നിലെ സമ്മര്‍ദ്ദമെന്ന് അറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Wonderful welcome by @iyc activists in Kozhikode after some came under pressure not to provide me a platform: pic.twitter.com/rh6XKC08Zg
— Shashi Tharoor (@ShashiTharoor) November 21, 2022

