തിരുവനന്തപുരം: ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിലെ ഫയർമാൻ -ട്രെയിനി, (കാറ്റഗറി നമ്പർ 139/2019), ഫയർമാൻ (ട്രെയിനി)-എൻ.സി.എ-എസ്.സി.സി.സി (കാറ്റഗറി നമ്പർ 359/2019) തെരെഞ്ഞെടുപ്പിനായി യഥാക്രമം ഓഗസ്റ്റ് 19, ജൂലൈ 15 തീയതികളിൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ടിട്ടുള്ള കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുള്ള (കോഴിക്കോട് മേഖലയിലെ) ഉദ്യോഗാർഥികൾക്കായി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും കോഴിക്കോട് പെരുവയൽ പൂവാട്ടുപറമ്പ് സെന്റ് സേവിയേഴ്സ് എൽ.പി ആൻഡ് യു.പി സ്‌കൂൾ ഗ്രൗണ്ടിൽ നവംബർ 28, 29, 30, ഡിസംബർ 1,2,5,6,7,8,9 തീയതികളിലും കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ. കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഗ്രൗണ്ടിൽ ഡിസംബർ 2,3,5,6,7,8,9 തീയതികളിലുമായി രാവിലെ ആറ് മുതൽ നടക്കും.
ഉദ്യോഗാർഥികൾ പി.എസ്.സി പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റും പി.എസ്.സി അഗീകരിച്ച തിരിച്ചറിയൽ കാർഡിന്റെ അസലും സഹിതം കൃത്യസമയത്ത് തന്നെ കായികക്ഷമതാ പരീക്ഷാ കേന്ദ്രത്തിൽ എത്തണം. നിശ്ചിത തീയതിയിൽ കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകാത്ത ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകുന്നതല്ലെന്നും പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസർ അറിയിച്ചു.

