കോഴിക്കോട്: ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിന് കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി കെ മുരളീധരന് എംപി.
‘ശശി തരൂരിന് ഒരു വിലക്കുമില്ല. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളിലും എല്ലാ കോണ്‍ഗ്രസുക്കാര്‍ക്കും പങ്കെടുക്കാം. അതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടി ഉണ്ടാവില്ല. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണ്. അദ്ദേഹത്തിന്റെ സേവനം പാര്‍ട്ടി വിനിയോഗിക്കും എന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ പേരില്‍ വിവാദം ഉണ്ടാക്കേണ്ടതില്ലായിരുന്നു. കോണ്‍ഗ്രസ് പരിപാടികളില്‍ തരൂര്‍ പങ്കെടുക്കുന്നതാണ് നല്ലത്. മൂന്ന് മാസം മുമ്പ് വരെ അദ്ദേഹം പരിപാടികളില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ശശി തരൂര്‍. എ ഐ സി സി തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിനെതിരെ നിലപാട് എടുത്തിട്ടുണ്ട്. തരൂര്‍ ഇപ്പോള്‍ നേതാക്കളെ കാണുന്നതില്‍ എന്താണ് പ്രശ്നം? അതിന് വേറെ ഒരു കണ്ണ് കൊണ്ട് കാണേണ്ടതില്ല. ശശി തരൂര്‍ പറയുന്നത് കോണ്‍ഗ്രസ് നയം തന്നെയാണ്’- മുരളീധരന് വ്യക്തമാക്കി.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ പല സ്ഥാപനങ്ങളില്‍ ഭരിക്കുന്നത് സിപിഎം നേരിട്ടാണെന്നും കെ റെയില്‍ തുടരുമോ ഇല്ലയോ എന്നാ കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് മറുപടി നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

