എം.സി റോഡ് നാലുവരിയാക്കാന്‍ തീരുമാനം; സാധ്യതാപഠനം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കേശവദാസപുരം മുതല്‍ എറണാകുളം അങ്കമാലി വരെ ആറു ജില്ലകളിലൂടെ പോകുന്ന എം.സി റോഡ് നാലുവരിയാക്കാന്‍ തീരുമാനം. 240.6 കിലോമീറ്റര്‍ റോഡുവികസനത്തിനായി പണം വകയിരുത്തുമെന്ന് നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

എം.സി. റോഡും കൊല്ലം-ചെങ്കോട്ട റോഡും നാലുവരിയാക്കാന്‍ ആദ്യഘട്ടമെന്ന നിലയില്‍ 1500 കോടിക്ക് സര്‍ക്കാര്‍ തത്ത്വത്തില്‍ ഭരണാനുമതി നല്‍കി. കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കും. സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ പൊതുമരാമത്തു വകുപ്പ് തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, സാധ്യതാപഠനത്തിനും വിശദപദ്ധതിരേഖയ്ക്കും ട്രാഫിക് സര്‍വേക്കുമായി മരാമത്ത് ഡിസൈന്‍ വിഭാഗത്തെ ചുമതലപ്പെടുത്തി. ഇതിനായി 2.25 കോടി റീജണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ 20 ജങ്ഷന്‍ വികസനത്തിന് 200 കോടിക്കും ആറു ബൈപ്പാസ് നിര്‍മാണത്തിന് 200 കോടിക്കും ഭരണാനുമതി ഉണ്ട്.