ശരീരത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ചീസ്. കാത്സ്യം, സോഡിയം, മിനറൽസ്, വിറ്റാമിൻ B12 , സിങ്ക് എന്നിവ ചീസിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ചീസ് കഴിക്കുന്നത് വളരെ നല്ലതാണ്.
കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് ചീസ്. വിറ്റാമിൻ എ ധാരാളം അടങ്ങിയ ചീസ് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. രാത്രി നല്ല ഉറക്കം കിട്ടുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ചീസ് കഴിക്കുന്നത് വളരെ നല്ലതാണ്. അത് പോലെ തന്നെയാണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ചീസ് ഏറെ നല്ലതാണ്.
ചീസ് കഴിക്കുന്നതിലൂടെ കുട്ടികൾക്ക് ബുദ്ധിശക്തി വർദ്ധിക്കും. ചീസ് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് മസിൽ വളരാൻ സഹായിക്കും .ജിമ്മിൽ പോകുന്നവർ ചീസ് കഴിക്കുന്നത് ശരീരത്തിന് വളരെ ഗുണപ്രദമാണ്. ദിവസവും മിതമായ അളവിൽ ചീസ് കഴിക്കുന്നത് കൊളസ്ട്രോൾ നില കുറയ്ക്കുമെന്നും ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ദിവസേന രണ്ട് ഔൺസ് ചീസ് കഴിക്കുന്നത് 38 ശതമാനത്തോളം ആയുർദൈർഘ്യം വർധിപ്പിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

