എറണാകുളം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിവാദമായ കത്ത് കേസ് മുഖ്യമന്ത്രി നേരിട്ട് അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്.
‘കത്ത് കത്തിച്ചതിന് തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കണം. ഫോണില്‍ ആനാവൂരിന്റെ മൊഴി എടുത്തത് കേട്ട് കേള്‍വിയില്ലാത്ത പരിപാടിയാണ്. ആനാവൂര്‍ നാഗപ്പന് സമാന്തര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചാണ്’- സതീശന് കുറ്റപ്പെടുത്തി.
അതേസമയം, കത്ത് വിവാദത്തില്‍ പ്രത്യേക കൗണ്‍സില്‍ യോഗം ചേരുമ്ബോള്‍ മേയര്‍ ആര്യ രാജേന്ദ്രന് അധ്യക്ഷത വഹിക്കരുതെന്നും ഡപ്യൂട്ടി മേയര്‍ അധ്യക്ഷത വഹിക്കണമെന്നുമാണ് യുഡിഎഫ് ആവശ്യം. കൗണ്‍സില്‍ യോഗ സമയം നീട്ടണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്ത് വന്നു. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരം ഇന്നും തുടരുന്നുണ്ട്.

