സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെ? രാജ്ഭവന്‍ മാര്‍ച്ചിനെതിരെ ഹര്‍ജി നല്‍കിയ കെ. സുരേന്ദ്രന് കോടതിയുടെ വിമര്‍ശനം

കൊച്ചി: സംസ്ഥാനത്ത് ഇടതുമുന്നണിയുടെ ഗവര്‍ണര്‍ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി.

രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു. മാര്‍ച്ചില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ആരൊക്കെയാണെന്ന് എങ്ങനെ അറിയും? മാര്‍ച്ച് തടയാന്‍ ആകില്ല’- കോടതി വ്യക്തമാക്കി.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കെ. സുരേന്ദ്രന്‍ നല്‍കിയ പരാതി പരിഗണിക്കാന്‍ ചീഫ് സെക്രട്ടറിക്കു കോടതി നിര്‍ദേശം നല്‍കി.