തിരുവനന്തപുരം: ജവഹർലാൽ നെഹ്‌റുവിനെതിരെ വിവാദ പരാമർശം നടത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വർഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാൻ ജവഹർലാൽ നെഹ്റു തയ്യാറായെന്ന് കെ സുധാകരൻ പറഞ്ഞു. ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നെഹ്റുവിന്റെ ആദ്യ മന്ത്രിസഭയിൽ അദ്ദേഹം ആർഎസ്എസ് നേതാക്കൾക്ക് പ്രാധാന്യം കൊടുത്തു. ആർഎസ്എസുകാരനല്ലാത്ത അംബേദ്കറിനും പ്രാധാന്യം കൊടുത്തു. പ്രതിപക്ഷ നിരയിൽ പ്രതിപക്ഷ നേതൃസ്ഥാനമെന്ന പദവി ഭണഘടനാപരമായി നൽകാൻ കഴിയുകയില്ലെങ്കിലും സിപിഐഎം നേതാവായ എ കെ ജിക്ക് അത് നൽകിയെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ഈ പരാമർശങ്ങളാണ് വിവാദത്തിലായത്.

