ന്യൂഡൽഹി: രാജ്യത്തെ ഹജ്ജ് ചെയർമാന്മാരുടെയും EO മാരുടെയും യോഗം ഡൽഹിയിൽ ചേർന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മന്ത്രി ജോൺ ബിർലെ, വകുപ്പ് സെക്രട്ടറി എം. എസ് ബാടിയ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കൂടുതൽ ചെലവ് ചുരുക്കി, കൂടുതൽ സൗകര്യങ്ങൾ നൽകി വിശ്വാസികൾക്ക് ഹജ്ജ് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് എ പി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ഹാജിമാർക്ക് യാത്ര ചെയ്യാൻ അവരുടെ ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളിൽ എംബാർക്കേഷൻ കേന്ദ്രങ്ങൾ ഒരുക്കാൻ കൂടുതൽ എംബാർക്കേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും യോഗത്തിൽ ധാരണയായി.
വിജയകരമായി പൂർത്തിയായ 2022 ഹജ്ജിനെ കുറിച്ച് വിശദമായ ചർച്ചകളും നടന്നു. ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി ഇത്തരം ഒരു കൂട്ടായ്മ സംഘടിപ്പിച്ചതെന്നു കേരള ഹജ്ജ് ചെയർമാൻ C. മുഹമ്മദ് ഫൈസി കേന്ദ്ര ഹജ്ജ് ചെയർമാനെ അഭിനന്ദിച്ചു പറഞ്ഞു.

