കൊച്ചി: ഗോവക്കെതിരെ ബ്ലാസ്റ്റേഴ്സിന് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ മിന്നും ജയം. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെയും ദിമിത്രിയോസിന്റെയും ഗോളില്‍ ആദ്യ പകുതിയില്‍ ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്.
42ാം മിനുറ്റില്‍ സഹല്‍ നല്‍കിയ പാസ് അനായാസമായി ഗോള്‍ വല കടത്തി ആദ്യം ലൂണ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. വെറും മൂന്ന് മിനിറ്റിന് ശേഷം അന്‍വര്‍ അലി ബോക്സിനുള്ളില്‍ ദിമിത്രിയോസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യം കണ്ട് ദിമിത്രിയോസ് കൊമ്ബന്മാരുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
രണ്ടാം പകുതിയിലും തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യമായിരുന്നു. 52ാം മിനുറ്റില്‍ ഇവാന്‍ കലുയ്ഷ്നിയുടെ വെടിക്കെട്ട് ഷോട്ട് ഗോവന്‍ കീപ്പര്‍ ധീരജിനെ മറികടന്ന് പോസ്റ്റിലെത്തി. ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ നില മൂന്നായതോടെ തിരിച്ചുവരവിനായി ഗോവയും പരിശ്രമിച്ചു. ഇതിന്റെ ഫലമായി നോവ സദോയിലൂടെ ഗോവ ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍, പിന്നീട് ബ്ലാസ്റ്റേഴ്സ് വല കുലുക്കാന്‍ ഗോവയ്ക്ക് സാധിച്ചില്ല

