മെസ്സിയും കൂട്ടരും റെഡി; ടീം പ്രഖ്യാപിച്ച് അര്‍ജന്റീന

ഖത്തര്‍ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് അര്‍ജന്റീന. കോപ്പ അമേരിക്കയില്‍ കിരീടം ചൂടിയ ടീമിനെത്തന്നെയാണ് സ്‌കലോണി നിലനിര്‍ത്തിയിരിക്കുന്നത്.

അവസാന ലോകകപ്പിനിറങ്ങുന്ന മെസ്സിയുടെ നേതൃത്വത്തിലുള്ള ടീമില്‍ എമിലിയാമോ മാര്‍ട്ടിനസാകും ഗോള്‍ വല കാക്കുക. പരിക്കിന്റെ പിടിയിലായ പൗളോ ഡിബാലയും ടീമിലിടം ലഭിച്ചിട്ടുണ്ട്. ഡിഫന്‍സില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ലിസാന്ദ്രോ മാര്‍ട്ടിനസിനൊപ്പം ക്രിസ്റ്റ്യന്‍ റൊമേരോയും ഒട്ടമെന്‍ഡിയും ടഗ്ലിഫികോയുമുണ്ട്.

റോഡ്രിഗോ ഡി പോള്‍ നയിക്കുന്ന മധ്യനിരയില്‍ കരുത്തരായ എന്‍സോ ഫെര്‍ണാണ്ടസ്, പെരദ്‌സ്, മക്കാലിസ്റ്റര്‍ എന്നിവരും ഉള്‍പ്പെടുന്നു. ഗോളടി തുടരാന്‍ മുന്നേറ്റനിരയില്‍ മെസ്സിക്കൊപ്പം വിശ്വസ്തനായ ഡി മരിയ, ലൗട്ടാരോ മാര്‍ട്ടിനസ്, ഒപ്പം ജൂലിയന്‍ ആല്വരസ് തുടങ്ങിയ താരങ്ങളുമുണ്ട്