വളരെയേറെ ആരോഗ്യഗുണങ്ങളുള്ളതും പോഷക ഘടകങ്ങൾ അടങ്ങിയതുമായ ഭക്ഷണമാണ് ചുവന്ന ചീര. . രക്തമാരിഷ, പാലക, ആരാമശീതളം തുടങ്ങിയ പേരുകളിലും ചുവന്ന ചീര അറിയപ്പെടും. വിളർച്ച, ത്വക് രോഗങ്ങൾ, നേത്രരോഗങ്ങൾ, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങൾ തുടങ്ങിയവക്കെല്ലാംചീര ഒരുപരിധി വരെ പരിഹാരമാണ്.
ആർത്തവരക്തനഷ്ടം മൂലമുള്ള ക്ഷീണം കുറയ്ക്കാൻ ചുവന്ന ചീര കറിയാക്കിയോ സമൂലം കഷായമാക്കിയോ കഴിക്കാം. ഇത് അമിതരക്തസ്രാവത്തെ തടയും. ചില രോഗങ്ങളിൽ ഔഷധങ്ങൾക്കൊപ്പം ചുവന്ന ചീര കറിയാക്കിക്കഴിക്കുന്നത് രോഗശമനം എളുപ്പമാക്കുകയും ചെയ്യും. കുടലിലെ അൾസർ, സോറിയാസിസ് രോഗികൾ എന്നിവർ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.
ചീരയില മാത്രം ചേർത്തുള്ള കഷായം മൂത്രനാളീരോഗങ്ങൾക്ക് പ്രതിവിധിയാണ്. ഇരുമ്പ്, കാത്സ്യം, ജീവകങ്ങളായ ബി, സി,എ,കെ, ഇ എന്നിവയും ഫോളിക് ആസിഡ്, ഫോസ്ഫറസ്, മഗ്നീഷ്യം ഇവയുമാണ് പ്രധാന ഘടകങ്ങൾ. പൊട്ടാസ്യവും ചീരയിൽ ധാരാളമുണ്ട്. അമിതമായി വേവിക്കുന്നത് ചീരയുടെ ഗുണം കുറയ്ക്കും. സൂപ്പുകളിൽ ചീരയിലകൾക്ക് ഒടുവിൽ മാത്രം ചേർക്കുന്നതാണ് ഗുണകരം. ചീര അടച്ചുവെച്ച് പാകം ചെയ്യുന്നത് പോഷകനഷ്ടം കുറയ്ക്കും. നെയ്യോ പരിപ്പോ ചേർത്ത് ചീരയെ കൂടുതൽ പോഷകപ്രദമാക്കുകയും ചെയ്യാം.

