ഇന്ത്യക്കാര്‍ ഗിനിയില്‍ കുടുങ്ങിയ സംഭവം; സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് വിസ്മയയുടെ പിതാവ്

ന്യൂഡല്‍ഹി: കൊല്ലത്ത് മരിച്ച വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പ്പെടെ 16 ഇന്ത്യക്കാര്‍ ഗിനിയില്‍ കുടുങ്ങിയ സംഭവത്തില്‍ സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍.

‘വിജിത്തുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പട്ടാളം തന്നെ വന്ന് കൂട്ടിക്കൊണ്ടുപോകുമെന്നാണ് പറയുന്നത്. ആദ്യഘട്ടത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ഇത് കമ്ബനി കൊടുത്തുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, കപ്പല്‍ നൈജീരിയക്ക് വേണമെന്നാണ് ഇവരുടെ ആവശ്യമെന്നാണ് അറിയുന്നത്. എത്രയും പെട്ടന്ന് സര്‍ക്കാരുകള്‍ ഇടപെടണം’- വിസ്മയയുടെ കുടുംബം ആവശ്യപ്പെട്ടു.

അതേസമയം, രണ്ട് മാസമായി ഈ സംഘം തടവിലാണെങ്കിലും കഴിഞ്ഞ ദിവസമാണ് കുടുംബം ഉള്‍പ്പെടെ ഇത് അറിയുന്നത്. മകനെയും സംഘത്തെയും ഗിനിയിലെ നാവികസേന നൈജീരിയയ്ക്ക് കൈമാറുമെന്ന ആശങ്കയിലാണ് കുടുംബം. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരാണ് ബന്ദികള്‍ ആക്കപ്പെട്ടിരിക്കുന്നത്. വിജിത്തിന് പുറമെ സനു ജോസ്, മില്‍ട്ടണ് എന്നിവരാണ് കപ്പിലിലെ മറ്റ് മലയാളികള്‍.
ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയ ഇവരുടെ കപ്പല്‍ തുറമുഖത്തേക്ക് അടുപ്പിക്കാന്‍ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെ ഇക്വറ്റോറിയല്‍ ഗിനിയിലെ നേവി ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തടവിലായിട്ട് 4 മാസമായെങ്കിലും സംഭവത്തില്‍ ഇതുവരെ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടില്ല. ഇക്വറ്റോറിയയില്‍ ഗിനിയുടെ തലസ്ഥാനമായ മാലോബോയിലാണ് സംഘം നിലവിലുള്ളത്.