ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. ഗഞ്ചൻവാലി പ്രവശ്യയിൽ റാലിയെ അഭിസംബോധന ചെയ്യവെയാണ് ഇമ്രാൻ ഖാന് നേരെ അക്രമി വെടിയുതിർത്തത്. വെടിവെപ്പിൽ ഇമ്രാന്റെ സഹപ്രവർത്തകരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇമ്രാൻ ഖാന് കാലിലാണ് വെടിയേറ്റത്. പരിക്കേറ്റ അദ്ദേഹത്തെ ഇസ്ലാമാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എ കെ 47 തോക്ക് ഉപയോഗിച്ചാണ് അക്രമി വെടിയുതിർത്തതെന്നാണ് റിപ്പോർട്ടുകൾ. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇസ്ലാമാബാദിന് സമീപമുള്ള ഗുഞ്ചൻവാല പ്രവിശ്യയിൽ വെച്ചാണ് ആക്രമണം നടന്നത്.
ഇമ്രാൻ ഖാന്റെ പാർട്ടിയുടെ നേതൃത്വത്തിൽ ഇസ്ലാമാബാദിലേക്കുള്ള റാലിക്കിടെയായിരുന്നു ആക്രമണം. റാലിയിൽ സംസാരിക്കാൻ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്കാമ് അക്രമി വെടിവെച്ചത്. അതേസമയം, പാക് പ്രധാനമന്ത്രി ഷഹബാസ് സംഭവത്തെ ശക്തമായി അപലപിച്ചു.

