സൈക്കോളജിസ്റ്റ് തസ്തികയിൽ നിയമനം; അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള കോട്ടയം ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. എം.എസ്.സി/ എം.എ (സൈക്കോളജി) ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാകണം. പ്രായം 25 വയസ് പൂർത്തിയാകണം (30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന). വേതനം പ്രതിമാസം 12000 രൂപ.

യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിക്കണം. അവസാന തീയതി: നവംബർ 10ന് വൈകിട്ട് 5 മണി. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം 695002. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, www.keralasamakhya.org.