ജൂനിയർ സൂപ്രണ്ട് ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ട് (ശമ്പള സ്‌കെയിൽ – 43,400-91,200) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരുവർഷത്തേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സർക്കാർ വകുപ്പുകളിൽ സമാനശമ്പള സ്‌കെയിലിലും, തസ്തികയിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ നവംബർ 16 ന് മുമ്പ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാംനില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലേക്ക് ആർട്ട് വർക്കുകൾ ചെയ്യുന്നതിന് BFA /DFA യോഗ്യതയുള്ളതും, കോറൽ ഡ്രാ, ഇല്ലുസ്ട്രേറ്റർ, ഫോട്ടോഷോപ്പ്, പേജ് മേക്കർ എന്നീ സോഫ്റ്റ്വെയറുകളിൽ പ്രാവീണ്യവും, സമാന മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും (പ്രായ പരിധി 25 മുതൽ 45 വയസ്സ് വരെ) അപേക്ഷകൾ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകളുടെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് സ്റ്റേറ്റ് ലോട്ടറീസ്, വികാസ്ഭവൻ, തിരുവനന്തപുരം-695610 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവിലേക്ക് പ്രതിമാസം 20,065 രൂപ നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10.