എൽ ഡി ക്ലാർക്ക് സ്ഥിര നിയമനം

തിരുവനന്തപുരം: കേരള സർക്കാർ നിയന്ത്രണത്തിൻ കീഴിലുളള എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലേയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും എൽ.ഡി. ക്ലാർക്ക് തസ്തികയിൽ സ്ഥിര നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു.

ജനറൽ വിഭാഗത്തിന് 750 രൂപയും എസ്.സി./എസ്.ടി./അർഹരായ ഭിന്നശേഷി വിഭാഗങ്ങളിൽ പെടുന്നവർക്ക് 375 രൂപയും ആണ് അപേക്ഷാ ഫീസ്. അപേക്ഷ നവംബർ 30 വരെ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി ഫീസ് അടക്കുന്നതിനുള്ള അവസാന ദിവസം 2022 ഡിസംബർ രണ്ട് വരെ. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.

അതേസമയം, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സെൻട്രൽ ആംഡ് ഫോഴ്‌സസ്, എസ് എസ് എഫിലെ കോൺസ്റ്റബിൾ, അസം റൈഫിൾസിൽ റൈഫിൾമാൻ, നാർക്കോട്ടിക് കൺട്രോൾ ബ്യുറോയിൽ സിപോയി എന്നീ തസ്തികകളിലേക്ക് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 ജനുവരിയിൽ നടക്കും. പരീക്ഷ നടക്കുന്ന തീയതി കമ്മീഷൻ വെബ്‌സൈറ്റിലൂടെ പിന്നീട് അറിയിക്കും. 26 വയസാണ് പ്രായപരിധി. പത്താം ക്ലാസ് പാസായിരിക്കണം. താല്പര്യമുള്ളവർ https://ssc.nic.in മുഖേന ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30. സ്ത്രീകൾ, എസ്.സി/ എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.in, https://ssc.nic.in.