ബോക്സ് ഓഫീസില് കുതിച്ച് റിഷഭ് ഷെട്ടിയുടെ കാന്താര. ഇന്ത്യയില് നിന്നു മാത്രം 230 കോടി രൂപയാണ് ഇതുവരെയുള്ള കളക്ഷന്. ആഗോള കളക്ഷന് ഇതിനു മുകളില് വരും. 16 കോടി ബജറ്റില് ഒരുക്കിയ ചിത്രത്തിനാണ് ഈ കളക്ഷന്.സെപ്റ്റംബര് 30ന് റിലീസ് ചെയ്ത ചിത്രം ഒരു മാസം ആകുമ്ബോഴും തിയറ്ററുകള് നിറയ്ക്കുകയാണ്.
കര്ണാടകയില് നിന്ന് മാത്രം 150 കോടി രൂപയാണ് ചിത്രം നേടിയത്. ആന്ധ്രപ്രദേശ്-തെലങ്കാനയില് നിന്നും 30 കോടിയും നേടി. ഹിന്ദിയില് 50 കോടിയും ചിത്രം കടന്നു. കേരളത്തിലെ കളക്ഷന് മാത്രം നാല് കോടി വരും. ഒക്ടോബര് 20 ന് 121 തിയറ്ററുകളിലാണ് കേരളത്തില് കാന്താര മലയാളം പതിപ്പ് എത്തിയത്.

