ബോളിവുഡ് താരം രണ്വീര് സിംഗ്, സ്കോട്ടിഷ് താരം ടില്ഡ സ്വിന്റണ്, അമേരിക്കന് ചലച്ചിത്ര നിര്മ്മാതാവ് ജെയിംസ് ഗ്രേ, മൊറോക്കന് സംവിധായിക ഫരീദ ബെന്ലിയാസിദ് എന്നിവരെ 2022 ലെ മാരാകേഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയില് ആദരിക്കുമെന്ന് റിപ്പോര്ട്ട്.
മൊറോക്കോയില് നവംബര് 11 മുതല് 19 വരെ നടക്കുന്ന ഫിലിം ഫെസ്റ്റിവലില് എല്ലാവരുടെയും ‘അത്ഭുതകരമായ കരിയര്’ മനസ്സില് വെച്ചുകൊണ്ട് നാലുപേര്ക്കും എറ്റോയില് ഡി’ഓര് (ഗോള്ഡന് സ്റ്റാര്) സമ്മാനിക്കും.
‘ആഫ്രിക്കയില് എന്റെ പ്രകടനത്തിന് അംഗീകാരം ലഭിച്ചത് എന്നെ സംബന്ധിച്ച് വളരെ സന്തോഷകരമാണ്. ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ ഏത് അതിര്വരമ്ബുകളും മറികടക്കാന് എന്റെ സൃഷ്ടി പ്രാപ്തമാണെന്നതിന്റെ സൂചനയാണിത്. വിനോദത്തിലൂടെ ആളുകളെ ഒരുമിച്ച് കൊണ്ടുവരാന് ആഗ്രഹിക്കുന്ന ഒരു എളിയ കലാകാരനെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രതിഫലദായകമാണ്. ജനങ്ങളുമായി സംവദിക്കണതും അവരോട് എന്റെ നന്ദി പ്രകടിപ്പിക്കാനും എനിക്ക് മാരാകേഷില് കാത്തിരിക്കേണ്ടതില്ല’- ഇതേക്കുറിച്ച് സംസാരിക്കവെ രണ്വീര് പറഞ്ഞു.

