ദേശ സ്‌നേഹത്തിന്റെ ശതമാനം അളക്കാനുള്ള പണി ഗവര്‍ണറെ ഏല്‍പ്പിച്ചിട്ടില്ല: കാനം രാജേന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്ത് ബഹുജനങ്ങളെ അണി നിരത്തി ഗവര്‍ണറുടെ ജനാധിപത്യവിരുദ്ധ നടപടികളെ നേരിടുമെന്ന് കാനം രാജേന്ദ്രന്‍. ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപിയുടെയും എന്‍ഡിഎയുടെയും ശ്രമമെന്നും ദേശ സ്‌നേഹത്തിന്റെ ശതമാനം അളക്കാനുള്ള പണി ഗവര്‍ണറെ ഏല്‍പ്പിച്ചില്ലെന്നും കാനം ചൂണ്ടിക്കാട്ടി.

അതേസമയം, മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ സിപിഐയിലേക്ക് വരുന്ന കാര്യം സിപിഐ സെക്രട്ടറിയായ താനറിഞ്ഞിട്ടില്ലെന്നും കാനം പരിഹസിച്ചു.