കിറ്റ്‌സിൽ അക്കാദമിക് അസിസ്റ്റന്റ്; അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ(കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് അക്കാദമിക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഒക്ടോബർ 31 വരെയാണ് തീയതി നീട്ടിയത്. താത്ക്കാലിക അടിസ്ഥാനത്തിൽ ആറുമാസത്തേക്കാണ് നിയമനം.

55 ശതമാനം മാർക്കോടെ റെഗുലർ എം കോം/ എം ബി എ (ഫുൾ ടൈം) പാസായിട്ടുള്ള 40 വയസ്സ് കഴിയാത്തവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ അധ്യാപന പരിചയം ഉള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 24,000-30,000 രൂപ(പി എച്ച് ഡി യോഗ്യത ഉള്ളവർക്ക്). അപേക്ഷകൾ ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ഒക്ടോബർ 31ന് മുമ്പായി അയക്കണം. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org.

അതേസമയം, തിരുവനന്തപുരം ജില്ലാ കോടതികളിലും സബ്‌കോടതികളിലും അഭിഭാഷകരുടെ പുതിയ പാനൽ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ള, ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള, 60 വയസ്സ് കവിയാത്ത അഭിഭാഷകർക്ക് അപേക്ഷിക്കാം. ജനന തീയതി,പ്രവൃത്തി പരിചയം, എൻറോൾമെന്റ് തീയതി, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, ഇടപെടുന്ന പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ബയോഡേറ്റയും ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എൻറോൾമെന്റ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമടങ്ങുന്ന അപേക്ഷ സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം – 695043 എന്ന വിലാസത്തിൽ നവംബർ 10 ന് മുൻപ് അയക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.