തിരുവനന്തപുരം: പങ്കാളിത്ത പെൻഷനിൽ അംഗമാകാതെ മാറി നിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ധനവകുപ്പ്. പങ്കാളിത്ത പെൻഷനിൽ അംഗമാകാത്ത സർക്കാർ ജീവനക്കാർ മരണപ്പെട്ടാൽ അർഹതപ്പെട്ട ആനുകൂല്യം കുടുംബാംഗങ്ങൾക്ക് ലഭിക്കാതെ വരുന്നുണ്ടെന്നും ഇത് ഒഴിവാക്കാൻ എല്ലാവരും പെൻഷൻ പദ്ധതിയിൽ അംഗമാകണമെന്നും ധനവകുപ്പ് വ്യക്തമാക്കി.
നവംബർ 30ന് മുമ്പ് എല്ലാവരും അംഗങ്ങളാകണമെന്നാണ് നിർദ്ദേശം. ഇക്കാര്യം ഡി ഡി ഒമാർ ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ നൽകിയിട്ടുള്ള മുന്നറിയിപ്പ്.

